ആരോഗ്യമേഖലയില്‍ സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ട് വരാന്‍ സര്‍ക്കാരിനായി: മുഖ്യമന്ത്രി

ആരോഗ്യമേഖലയില്‍ സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ട് വരാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താകെ കേരളത്തിന്റെ ആരോഗ്യമേഖലയെ അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ ശേഷി വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

2200 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.

അതേസമയം ആരോഗ്യമേഖലയില്‍ അഭൂതപൂര്‍വമായ വികസനമാണ് എല്‍ഡിഎഫ് ഭരണത്തില്‍ നടപ്പിലാക്കിയതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും പറഞ്ഞിരുന്നു.

ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണയാണ് ലഭിച്ചത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കിയും ആശുപത്രികളിലെ ഒ പി വിഭാഗത്തെ രോഗി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റി.

സ്വപ്നം കാണാന്‍ കഴിയാത്ത വികസനമാണ് ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയത്. ആശുപത്രികളില്‍ അടിസ്ഥാനപരമായ മാറ്റങ്ങളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News