‘ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ശ്രീധരന് കുഴിക്കാനിറങ്ങാം’ ; ബി ജെ.പിയില്‍ ചേരാന്‍ പോകുന്ന ഇ ശ്രീധരനെ പരിഹസിച്ച് എന്‍.എസ് മാധവന്‍

‘ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് കുഴിക്കാനിറങ്ങാം’ ബി ജെ.പിയില്‍ ചേരുന്നുവെന്നുള്ള ‘മെട്രോമാന്‍’ ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞതിങ്ങനെയാണ്. ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് എന്‍.എസ് മാധവന്റെ പ്രതികരണം.

‘പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം’ എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്.

ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്. വിജയയാത്ര വരുമ്പോള്‍ ഇ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്. മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തിന് മുന്നില്‍ വെച്ചുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News