സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെഎസ്‌യു സമരം ആസൂത്രിത ആക്രമണം; മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്. സമരത്തില്‍ ഗൂഢാലോചനനചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സമരം ആസൂത്രിതമാണ്. സമരക്കാര്‍ പൊലീസിനെ ക്രൂരമായി മര്‍ദ്ധിച്ചു. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമരം സമൂഹ വിരുദ്ധരിലേക്ക് കൈമാറി.

ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സമരം.പൊലീസിനെ വളഞ്ഞിട്ട് തല്ലുന്ന കാഴ്ചയാണ് കണ്ടത്. വളഞ്ഞിട്ടു തല്ലുമ്പോള്‍ പോലീസ് സ്വാഭാവികമായും പ്രതികരിക്കും. എന്നാല്‍ , വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും പോലീസ് സംയമനം തുടര്‍ന്നു.

സെക്രട്ടറിയേറ്റിന് മുന്നില്‍ അരങ്ങേറിയ കെ എസ് യു അതിക്രമത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.  കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരവേദിയില്‍ നിന്ന് പോയതിന് ശേഷമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here