‘ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷം’ ; കെ.കെ ശൈലജ

ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍ പ്രതിപക്ഷത്തിന്റേത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിട്ടുന്ന ആയുധം ഉപയോഗിക്കുന്ന സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് നിയന്ത്രിക്കാന്‍ ഒരോരുത്തരും ശ്രമിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെഎസ്‌യു സമരം ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിതമാണ്. സമരക്കാര്‍ പൊലീസിനെ ക്രൂരമായി മര്‍ദ്ധിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമരത്തില്‍ ഗൂഢാലോചനനചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമരം ആസൂത്രിതമാണ്. സമരക്കാര്‍ പൊലീസിനെ ക്രൂരമായി മര്‍ദ്ധിച്ചു. പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ എന്ത് ചെയ്യും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമരം സമൂഹ വിരുദ്ധരിലേക്ക് കൈമാറി. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് സമരം.

പൊലീസിനെ വളഞ്ഞിട്ട് തല്ലുന്ന കാഴ്ചയാണ് കണ്ടത്. വളഞ്ഞിട്ടു തല്ലുമ്പോള്‍ പോലീസ് സ്വാഭാവികമായും പ്രതികരിക്കും. എന്നാല്‍, വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും പോലീസ് സംയമനം തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News