Breaking

സെക്രട്ടറിയേറ്റില്‍ നടന്ന കെഎസ്‌യു മാര്‍ച്ചിലെ നാടകങ്ങള്‍ പൊളിയുകയാണ്. സെക്രട്ടറിയേറ്റ് നടയില്‍ അരങ്ങേറിയ നാടകത്തിന്റെ സത്യാവസ്ഥയാണിപ്പോള്‍ പുറത്തു വരുന്നത്. സ്‌നേഹ എന്ന കെഎസ്‌യു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റത് പോലീസ് അക്രമത്തിലല്ല, കെഎസ്‌യുക്കാരില്‍ നിന്നുതന്നെയാണെന്ന് വ്യക്തമാക്കുന്ന ചിത്രമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മനപ്പൂര്‍വ്വം പോലീസുകാരില്‍ പ്രകോപനമുണ്ടാക്കി വിഷയം കൂടുതല്‍ വഷളാക്കുക എന്ന കെ എസ് യു വിന്‍റെ ഗൂഡാലോചന പുറത്തുവന്നിരിക്കുകയാണ്.  സ്‌നേഹ എന്ന കെഎസ്‌യു പ്രവര്‍ത്തകയെ കെഎസ് യുക്കാര്‍ തന്നെ ആക്രമിക്കുന്ന ചിത്രമാണിപ്പോള്‍ വൈറലാകുന്നത്.

സ്വന്തം പ്രവര്‍ത്തകയെ തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ച് അത് പോലീസിന്‍റെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നു അക്രമികളുടെ ശ്രമം.  എന്നാല്‍, സ്‌നേഹയെ കെ എസ് യു പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കുന്ന ചിത്രം പുറത്തു വന്നതോടെ ആസൂത്രിത നാടകം പൊളിയുകയാണ് ചെയ്തത്.  പോലീസുകാരെ കെഎസ് യു പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News