ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടിയും നടൻ ധർമജനും ചേർന്നൊരുക്കിയ ചിരി വിരുന്നുകൾക്ക് ഒരു കൈയും കണക്കുമില്ല.ഇപ്പോഴിതാ ഇരുവരുടെയും രാഷ്ട്രീയവുമായി ചേർത്തുവെച്ചു വരുന്ന ട്രോളുകളാണ് രസകരം.കോമഡിഷോയിൽ ഭാര്യ ഭർത്താക്കന്മാരായി വേഷം കെട്ടിയിരുന്ന പിഷാരടിയുടെയും ധർമജന്റെയും ചിത്രങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ആഘോഷം.
ധർമജൻ കോൺഗ്രസ് പ്രവർത്തനകൻ ആണ്.ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥിയാകാൻ താല്പര്യമുണ്ട് എന്ന് പാർട്ടിയെ അറിയിക്കുകയായിരുന്നു.എന്നാൽ പിഷാരടിയുടെ കോൺഗ്രസ് പ്രവേശനം താനറിഞ്ഞിരുന്നില്ല എന്നും ധർമജൻ പറയുന്നുണ്ട്.രമേശ് പിഷാരടി സ്ഥാനാർത്ഥിയായാൽ എവിടെ മത്സരിച്ചാലും ജയിക്കുമെന്നും ധർമജൻ പറഞ്ഞിരുന്നു.ഇതോടെ രണ്ടുപേരുടെയും ലക്‌ഷ്യം സ്ഥാനാർത്ഥവിതം തന്നെയെന്നിരിക്കെ സോഷ്യൽ മീഡിയ കമന്റുകൾ ബഹുരസമാണ്.
മേജർ രവിയുടെ ബിജെപിയിൽ നിന്നുള്ള ചുവടുമാറ്റത്തെ കളിയാക്കിയും പോസ്റ്റുകൾ ഉണ്ട് രമേശ് പിഷാരടി , ധർമജൻ ബോൾഗാട്ടി , ഇടവേള ബാബു എന്നീ പ്രമുഖ താരങ്ങളെ അണിനിരത്തി മേജർ രവിയുടെ സംവിധാനത്തിൽ KPCC യുടെ ബാനറിൽ മാണി സി കാപ്പൻ നിർമ്മിക്കുന്ന കോമഡി ത്രില്ലർ ” ചിറകൊടിഞ്ഞ കിനാവുകൾ ”
Get real time update about this post categories directly on your device, subscribe now.