കായിക ഹബ്ബാകാന്‍ തലസ്ഥാന നഗരി ; മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ച് ഇ പി ജയരാജന്‍

എല്‍ ഡി എഫ് ഗവണ്‍മെന്റ് തിരുവനന്തപുരത്തെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നല്‍കിയെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍. മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിത്തുപാകിയ മണ്ണാണ് തലസ്ഥാന നഗരത്തിന്റേതെന്നും കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് ഏറ്റവും മികച്ച സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ ഫോര്‍ എക്‌സലന്‍സിന് രൂപം നല്‍കിയിരിക്കുന്നതെന്നും ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വിത്തുപാകിയ മണ്ണാണ് തലസ്ഥാന നഗരത്തിന്റേത്. എല്‍ ഡി എഫ് ഗവണ്‍മെന്റിനു കീഴില്‍ തിരുവനന്തപുരത്തെ കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നല്‍കി.

മേനംകുളത്ത് ജി.വി.രാജ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് വരുന്നതോടെ രാജ്യത്തെ തന്നെ ഒന്നാംകിട കായികകേന്ദ്രമായി തിരുവനന്തപുരം മാറും. കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് ഏറ്റവും മികച്ച സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ ഫോര്‍ എക്‌സലന്‍സിന് രൂപം നല്‍കിയിരിക്കുന്നത്. വിവിധ കായിക ഇനങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഏകീകൃത ട്രെയിനിംഗ് കോംപ്ലക്‌സാണ് ലക്ഷ്യമിടുന്നത്.

മേനംകുളത്ത് കായികവകുപ്പിന് അനുവദിച്ച 18 ഏക്കര്‍ സ്ഥലത്ത് കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി. 56 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. കായികതാരങ്ങള്‍ക്ക് മികച്ച കളിക്കളങ്ങളും താമസിച്ച് പരിശീലനം നടത്താനുള്ള ഹോസ്റ്റലുകളും ഇവിടെ ഉണ്ടാകും. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളും നടത്താനാകും.

അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്റ്റേഡിയം, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, മൂന്ന് നിലകളുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക് ഹോക്കി മൈതാനം, ഹോസ്റ്റലുകള്‍, പരിശീലകര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സ് എന്നീ സൗകര്യങ്ങള്‍ ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News