ദിഷ രവിയുടെ അന്യായ അറസ്റ്റിൽ പ്രതിഷേധം; തെരുവരങ്ങ് സംഘടിപ്പിച്ച് എസ്എഫ്ഐ

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ദിഷ രവിയുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചും ദിഷ രവിയെ ഉടൻ വിട്ടയക്കണമെന്ന് ആവിശ്യപ്പെട്ടും എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ തെരുവരങ്ങ് സംഘടിപ്പിച്ചു.

യോഗം എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി കമൽ കെ, ജില്ലാ വൈസ് പ്രസിഡന്റ് വൈഭവ് ചാക്കോ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News