സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു

സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. കൈരളി ടിവിയുടെ സിഗ്‌നേച്ചര്‍ സോങ്ങായ ”നീലവാനിനു കീഴിലായ്…’ ഒരുക്കിയത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആയിരുന്നു.

കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച ഐസക്ക് തോമസ് ചെന്നൈയിലായിരുന്നു താമസം. കെ .ജി. ജോര്‍ജിന്റെ മണ്ണിലൂടെ സിനിമയിലെത്തി. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ആരാധകരിലേക്കെത്തി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തില്‍ കൊടൈക്കനാല്‍ സ്‌കൂളിലെ അമേരിക്കന്‍ ടീച്ചേഴ്‌സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ സിക്‌സ്ത്ത് ഗ്രെയ്ഡും പാസായി. കൊട്ടുകാപ്പള്ളിക്ക് കൈരളി ടീവിയുടെ ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News