കെ.എസ്.യു നേതാവിന്റെ മുഖം അടിച്ചുപൊട്ടിച്ചത് സഹപ്രവർത്തകർ തന്നെ; ആ കള്ളവും പൊളിഞ്ഞു: തെളിവുകൾ പുറത്ത്

സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിൽ കെ.എസ്.യുവിന്‍റെ അക്രമ സമരം. പൊലീസുകാരെ സമരാനൂകൂലികൾ വളഞ്ഞിട്ട് തല്ലി. കെ എസ് യുകാരെന്ന വ്യാജേന കോണ്‍ഗ്രസ് പ്രവർത്തകരെ ഇറക്കിയാണ് അക്രമം നടത്തിയത്. അതേസമയം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹയെ അക്രമിച്ചത് സമരക്കാർ തന്നെയെന്നതിന് തെളിവുകൾ പുറത്ത്.

കെ എസ് യു സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരക്കാ‍ഴ്ചകളാണിത്. കമ്പും കല്ലുമായെത്തിയ സമരാനുകൂലികൾ പൊലീസിനെതിരെ അക്രമം അ‍ഴിച്ച് വിട്ടപ്പോ‍ൾ പൊലീസിന് നോക്കി നിൽക്കാൻ ക‍ഴിഞ്ഞില്ല. സമരത്തിന് നേരെ ജലപീരെങ്കി പ്രയോഗിച്ചു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കെ എസ് യു പ്രവർത്തകരെന്ന വ്യാജേന എത്തിയ സംഘം വളഞ്ഞിട്ട് തല്ലി.

കെ എസ് യുവിന്‍റെ അക്രമത്തിൽ ഇരുപതിലധികം പൊലീസ് കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹക്ക് പൊലീസ് മർദ്ധനത്തിൽ പരിക്കേറ്റെന്ന് പറഞ്ഞായിരുന്നു അക്രമികൾ വീണ്ടുമെത്തിയത്.

എന്നാൽ പൊലീസുകാരിൽ നിന്നല്ല സമരാനുകൂലികളിൽ നിന്നാണ് സ്നേഹക്ക് അടിയേൽക്കുന്നതെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തം. പി എസ് സി റാങ്ക്ഹോൾഡേ‍ഴ്സ് നടത്തുന്ന സമരത്തിനിടയിലേക്ക് നു‍ഴഞ്ഞ് കയറി അക്രമം നടത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here