
ഒമാനിലെ വാദി കബീറില്‍ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളമാണ് കറുത്ത പുക ഉയര്‍ന്നത്.
വ്യവസായ മേഖലയിലുള്ള ലൂബ്രിക്കന്റുകളും മറ്റും വില്‍പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിരവധി യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വൈകുന്നേരം വരെ തീയണക്കാന്‍ സാധിച്ചിരുന്നില്ല.
തീ മുഴുവന്‍ അണച്ചു കഴിഞ്ഞാല്‍ മാത്രമേ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചും ആളപായത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here