വിശ്വസങ്ങളോ മതമോ ആചാരങ്ങളോ ഒന്നുംതന്നെ തെരഞ്ഞെടുപ്പില്‍ പ്രാചരണ വിഷയങ്ങളോ പ്രചാരണ ആയുധങ്ങളോ ആക്കാന്‍ പാടില്ലെന്ന നിലപാടുമായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.
കൈരളി ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ പത്ത് പത്തില്‍ ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്ര ശേഖരനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.
കോണ്‍ഗ്രസ് എപ്പോഴും ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുകയായിരുന്നു. കോൺഗ്രസിന് സർക്കാരിനെ എതിർക്കാനുള്ള വടിയാണ് ശബരിമല.
എന്നാല്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
മതവും വിശ്വാസവുമല്ല, മറിച്ച് വികസനം മാത്രമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ശബരിമല വിഷയം വിശ്വാസികളുടെ കാര്യമാണ്. അത് ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എക്കാലവും കോണ്‍ഗ്രസിനോട് അടുത്ത് നിന്ന സംഘടനയാണ് എന്‍.എസ്.എസ്. എന്നാല്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനോട് യോജിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ എസ് എസ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാത്തത് കോണ്‍ഗ്രസിന്റെ ഒരു വലിയ പരാജയം തന്നെയാണ്. ഈ ഗവണ്‍മെന്റിനെ എതിര്‍ക്കാനുള്ള ഒരു വടി മാത്രമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ശബരിമല.
രാഷ്ട്രീയ പാര്‍ട്ടി വികസനത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ടോ അതില്‍ അവര്‍ കഴിവ് തെളിയിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് സമയത്ത് നോക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.