നീലവാനിനു കീഴിലായ്… മലയാളി മനസ് കീഴടക്കിയ തീം സോങ്ങും കൊട്ടുകാപ്പള്ളിയും

കൈരളി ടീവിയുടെ തീം സോങ്ങായ ”നീലവാനിനു കീഴിലായ്…’ എന്ന ഗാനം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളികളും ഈ ഗാനവും തമ്മില്‍ ഇരുപത് വര്‍ഷത്തെ ആത്മബന്ധമുണ്ട്. അത്രയും തന്നെ ആത്മബന്ധമുണ്ട് ഈ കവിതയും അന്തരിച്ച സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകപ്പള്ളിയും തമ്മില്‍.

കൈരളി ടിവിയുടെ സിഗ്നേച്ചര്‍ സോങ്ങായ ”നീലവാനിനു കീഴിലായ്…’ ഒരുക്കിയത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആയിരുന്നു. മലയാളികളുടെ മനസില്‍ എക്കാലവും ഗൃഹാതുരത്വം ഉളവാക്കുന്ന ഒരു ഗാനമായിരുന്നു ഇത്. മൂന്ന് തവണ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കെ ജി ജോര്‍ജിന്റെ മണ്ണിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിലെത്തിയത്. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി. വി. ചന്ദ്രന്‍, ഷാജി.എന്‍.കരുണ്‍, ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ്, ജാനകി വിശ്വനാഥന്‍ തുടങ്ങിയ അതികായരുടെ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തിന്റെ സംഗീതം ആരാധകരിലേക്കെത്തി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനത്തിലും തിരക്കഥാരചനയിലും പിജി ഡിപ്ലോമ നേടിയ ഇദ്ദേഹം സംഗീതത്തില്‍ കൊടൈക്കനാല്‍ സ്‌കൂളിലെ അമേരിക്കന്‍ ടീച്ചേഴ്സില്‍ നിന്ന് രണ്ടുവര്‍ഷത്തെ പഠനത്തിനു ശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ സിക്സ്ത്ത് ഗ്രെയ്ഡും പാസായി. കൊട്ടുകാപ്പള്ളിക്ക് കൈരളി ടീവിയുടെ ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel