കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ

രാജ്യവ്യാപകമായി കർഷക പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക നേതാക്കൾ. വരാനിരിക്കുന്ന കർഷക സമരങ്ങളെ പറ്റി തീരുമാനമെടുക്കാൻ സംയുക്ത കിസാൻ മോർച്ച നാളെ യോഗം ചേരും. കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ തടയൽ സമരം വിജയകരമായിരുന്നെന്നും കർഷക വ്യക്തമാക്കി.

അതേ സമയം രാജസ്ഥാനിൽ കർഷകരുടെ നേതൃത്വത്തിൽ മഹാപഞ്ചായത്ത് ചേരും. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറയുമ്പോഴും, ചർച്ചക്ക് വേണ്ടി ഒരുതരത്തിലുമുള്ള ശ്രമവും കേന്ദ്രം നടത്തുന്നില്ലെന്നും കർഷകർ പ്രതികരിച്ചു.

കർഷകർ നിവർത്തിയില്ലാതെ സമരം അവസാനിപ്പിച്ചു മടങ്ങി പോയി വീണ്ടും കൃഷി ചെയ്യുമെന്നാണ് കേന്ദ്രം കരുതുന്നതെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികയത് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കർഷകരോടൊപ്പം പൊതു ജനങ്ങളും കർഷക സമരത്തിൽ പങ്കെടുക്കും എന്നും കർഷകർ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News