കെ.എസ്.യു അക്രമ സമരം; പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ച് സമരാനൂകൂലികൾ; ചിത്രങ്ങൾ പുറത്ത്

സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിൽ കെ.എസ്.യു നടത്തിയത് അക്രമ സമരം. പൊലീസുകാരെ സമരാനൂകൂലികൾ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങളുെ ചിത്രങ്ങളും പുറത്ത്.

കെ എസ് യു സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരക്കാ‍ഴ്ചകളാണിത്.

കെഎസ് യുകാരെന്ന വ്യാജേന കോണ്‍ഗ്രസ് പ്രവർത്തകരെ ഇറക്കിയാണ് അക്രമം നടത്തിയത്.

എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കെ എസ് യു പ്രവർത്തകരെന്ന വ്യാജേന എത്തിയ സംഘം വളഞ്ഞിട്ട് തല്ലി.

കെ എസ് യുവിന്‍റെ അക്രമത്തിൽ ഇരുപതിലധികം പൊലീസ് കാർക്ക് പരിക്കേറ്റു.

പി എസ് സി റാങ്ക്ഹോൾഡേ‍ഴ്സ് നടത്തുന്ന സമരത്തിനിടയിലേക്ക് നു‍ഴഞ്ഞ് കയറി അക്രമം നടത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തം.

ഇതിനിടെ സംസ്ഥാന നേതാവ് എസ് സ്‌നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുകയാരുന്നു.

ഇതോടെയാണ് പരിക്കിന് പിന്നിലുണ്ടായ യഥാര്‍ത്ഥ ചിത്രം തെളിവോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍ കെഎസ്‌‌യുക്കാരുടെ ആക്രമണത്തിലുണ്ടായ പരിക്ക് പൊലീസിന്റെ തലയിലാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

വടിയും കല്ലും ഉപയോഗിച്ച് ആസൂത്രിത ആക്രമണമാണ് കെഎസ് യുക്കാര്‍ പൊലീസിന് നേരെ അഴിച്ചുവിട്ടത്.

#saveCPOranklist

Posted by V S Syamlal on Thursday, 18 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News