ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ കെ ബാലൻ

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ കെ ബാലൻ.

പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടമായതെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില് പറഞ്ഞു.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്;

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയതിന് സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമാനിർമ്മാണത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചു.

എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത മേഖലയിലെത്തിയത്. പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മികച്ച പശ്ചാത്തല സംഗീതം…

Posted by A.K Balan on Thursday, 18 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News