അവസരങ്ങളിലേക്ക് ജാലകം തുറന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ സേവനം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച എയർ കാർഗോ സേവനം പുതിയ അവസരങ്ങളിലേക്ക് ജാലകം തുറക്കുന്നത്.ഉത്തര മലബാറിലെ കാർഷിക ഉൽപ്പന്നങ്ങളും കൈത്തറിയുമെല്ലാം ഇനി കണ്ണൂർ വിമാനത്താവളം വഴി കടൽ കടക്കും.

ഉത്തര മലബാറിൻ്റെ വികസന മുന്നേറ്റത്തിൽ മറ്റൊരു അധ്യായം കൂടി തുറന്നിരിക്കുകയാണ് കണ്ണൂർ വിമാനത്താവളം.പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് കയറ്റുമതിയിലും ചരിത്രം കുറക്കാൻ ഒരുങ്ങുന്നത്.

1200 സ്ക്വയർ മീറ്റർ വിസ്തീർണവും 12000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള കാർഗോ കോംപ്ലക്സാണ് പ്രവർത്തനമാരംഭിച്ചത്.5800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 55000 മെട്രിക് ടണ്‍ ചരക്ക് നീക്കത്തിനു സാധിക്കുന്ന കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മാണം നടന്നുവരികയാണ്.ഇത് പൂര്‍ണമായും അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായിരിക്കും ഉപയോഗിക്കുകയെന്ന് കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു

മത്സ്യ മാംസങ്ങള്‍, പൂക്കള്‍, പഴങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ കൈത്തറി, തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, ഡ്രൈ ഫ്രൂട്ട്‌സ്, വേര്‍ജിന്‍ വെളിച്ചെണ്ണ തുടങ്ങിയവ കണ്ണൂരിൽ നിന്നും കയറ്റുമതി ചെയ്യും. ഡ്യൂട്ടിഫ്രീ ഷോപ്പ് ആരംഭിച്ചതും കണ്ണൂർ വിമാനത്താവളത്തിൻ്റെ വളർച്ചയ്ക്ക് ആക്കം കൂട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News