കോൺഗ്രസ്‌ സ്പോൺസേർഡ് സമരങ്ങളിൽ പങ്കെടുക്കുന്നവരോട് ഷാഹിദാ കമാലിന് പറയാനുള്ളത്

കോൺഗ്രസ്‌ സ്പോൺസേർഡ് സമരങ്ങളിൽ പങ്കെടുത്ത് തല്ലുവാങ്ങുന്നവരോട്, വലിയ ആവേശമൊന്നും വേണ്ടെന്ന്‌ വനിതാകമീഷൻ അംഗം ഷാഹിത കമാൽ.

പറയുന്നത്‌ വെറുതേയല്ല, പഴയ കോൺഗ്രസുകാരിയുടെ ഉള്ളുപിടഞ്ഞ അനുഭവംകൊണ്ടുതന്നെ‌.‘യഥാർഥ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്’ എന്ന പേരിൽ ഷാഹിത കമാലിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ കോൺഗ്രസ്‌ സമരങ്ങളിൽ പങ്കെടുത്ത് തല്ലും, കേസും വാങ്ങിയ തന്റെ അനുഭവം പങ്കുവച്ചത്‌.

ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇങ്ങനെ:

ശരീരം കേടാകുന്നതും കോടതി കയറിയിറങ്ങുന്നതും മാത്രം മിച്ചം. കൊല്ലം കോർപറേഷൻ സമരത്തിന്റെ പേരിൽ
ഇപ്പോഴും കോടതിയിൽ കേസുണ്ട് എന്റെ പേരിൽ. പാർടി വിട്ടിട്ട് 5 വർഷം കഴിഞ്ഞു. എന്നിട്ടും കോൺഗ്രസ്സിന്റെ പേരിൽ കോടതി കയറി ഇറങ്ങുകയാണ്‌. പഴയ നന്ദാവനം സമരത്തിലെ ഇരകൾ പലരും ഇന്നും കടുത്ത രോഗികളാണ്. അടുത്തിടെ കണ്ട പഴയ സുഹൃത്ത് പറഞ്ഞത് ആ സമരത്തിന്റെ ബാക്കിപത്രം ചെവിയിൽനിന്ന്‌ ഇപ്പോഴും രക്തം വരുന്നുണ്ടെന്നാണ്‌.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യയാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ പൊട്ടിക്കാൻ വച്ച പടക്കം മാത്രമാണ്‌ ഈ സമരമെന്നത് തിരിച്ചറിയുക. ഒപ്പം കോൺഗ്രസ്സിന്റെ ഉൾപാർടി പോര് മറച്ചുവയ്ക്കാനുള്ള മറയും. സഹായിക്കാൻ ഒരു നേതാവും ഉണ്ടാകില്ല. അധികാരം കിട്ടിയാൽ അവർ നിങ്ങളെ മറക്കും. അന്ന് നിങ്ങൾ ചെന്നാൽ അവർ തിരിച്ചു ചോദിക്കും: ഏത് സമരം ? എന്തു സമരം? ആരു പറഞ്ഞു സമരം ചെയ്യാൻ? പൊലീസിനെ അടിച്ചിട്ട് തിരിഞ്ഞ് ഓടാതിരുന്നത് എന്താണ്? നിങ്ങളുടെ ഡിമാൻഡ്‌ അംഗീകരിക്കാൻ കഴിയുന്നതല്ലന്ന് നിങ്ങൾക്കും അറിയില്ലേ? തുടങ്ങി നിരവധി ചോദ്യങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.

മറിച്ച് സിപിഐ എമ്മിന്റെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ എന്തു വിഷമം ഉണ്ടായാലും പാർടി കൂടെ ഉണ്ടാകും. കേസ് നടത്താനായാലും ചികിത്സ നൽകാനായാലും ജീവിതത്തിന് താങ്ങായും തണലായും ഒപ്പമുണ്ടാകുമെന്നും ഷാഹിദ കമാൽ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. കോൺഗ്രസ്‌ പ്രവർത്തകരിൽനിന്നും വ്യാപകമായ പിന്തുണയാണ്‌ പോസ്‌റ്റിന്‌ ലഭിക്കുന്നത്‌.

യഥാർത്ഥ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്👈👈👈👈👈

കോൺഗ്രസ്സ് സ്പോൺസേർഡ് സമരത്തിൽ പങ്കെടുത്ത് തല്ലുവാങ്ങുന്നവരോട് , വലിയ…

Posted by Dr. Shahida Kamal on Thursday, 18 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News