ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

സിനിമ പ്രേമികള്‍ കാത്തിരുന്ന ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസായി. 19 ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

ദൃശ്യം 2’ ഈ വർഷം തുടക്കത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഓ ടി ടി റിലീസ് ആക്കാൻ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here