സുനിൽ പി ഇളയിടത്തിനെതിരായ സംഘപരിവാർ നുണപ്രചരണങ്ങളിൽ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

വർത്തമാനകാലത്ത് മലയാളികളെ ധൈഷണികമായി നയിക്കുന്ന സാംസ്കാരിക നേതൃത്വമാണ് സുനിൽ പി ഇളയിടം. കേരളത്തിൻ്റെ സാമൂഹ്യ ജീവിതത്തിലും സംസ്കാരത്തിലും സുനിൽ പി ഇളയിടത്തിൻ്റെ ആശയങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

ഓരോരോ ഘട്ടങ്ങളിൽ കേരളീയ സമൂഹത്തെ സാംസ്കാരികമായി നയിച്ച കേസരി ബാലകൃഷ്ണപ്പിള്ള, ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാർ, എൻ വി കൃഷ്ണവാരിയർ, തായാട്ടു ശങ്കരൻ, എം.എൻ വിജയൻ ,സുകുമാർ അഴീക്കോട് തുടങ്ങിയ മഹാപ്രതിഭകളുടെ വർത്തമാനകാലത്തെ കണ്ണിയാണ് സുനിൽ പി.ഇളയിടം. തൻ്റെ സൗമ്യ സ്നേഹമായ ഭാഷയിൽ ഹിന്ദുത്വ വാദികളെയം, മത തീവ്രവാദികളെയും പ്രഭാഷണ വേദികളിലും, എഴുത്തിലും അദ്ദേഹം വിചാരണ ചെയ്യുന്നുണ്ട്.

സംഘ പരിവാർ മുന്നോട്ടു വെക്കുന്ന മത രാഷ്ട്രവാദത്തിൻ്റെ അടിവേരു തകർക്കാൻ പറ്റുന്ന ദൃഡതയുള്ള ആശയലോകം സുനിൽ മലയാളികൾക്ക് നൽകുന്നുണ്ട്.’മഹാഭാരതം സാംസ്കാരിക ചരിത്രം ‘ എന്ന ബൃഹദ് ഗ്രന്ഥം പുറത്തു വന്നതോടെ സംഘപരിവാറുകാർ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ട് തന്നെ യത്രെ നട്ടാൽ മുളക്കാത്ത നുണകൾ കൊണ്ടും, ഭീഷണി കൊണ്ടും സംഘപരിവാറുകാർ സുനിലിനു നേരെ വരുന്നത്.

സുനിൽ മുന്നോട്ടു വെക്കുന്ന ആശയസംവാദ ത്തെ നേരിടാനാകാതെ പതുങ്ങുന്ന സംഘപരിവാർ അദ്ദേഹത്തിൻ്റെ പി എച്ച് ഡി തിസീസും പുസ്തകങ്ങളും പകർപ്പുകളാണെന്നും കാലടി യൂനിവേഴ്സിറ്റിയിൽ അദ്ദേഹത്തെ അധ്യാപകനായി തിരഞ്ഞെടുത്തത് യോഗ്യതയില്ലാതെയാണ് എന്നും കള്ളം പ്രചരിപ്പിക്കുന്നു. യൂണിവേഴ്സിറ്റി അധ്യാപകനാകാനുള്ള എല്ലാവിധ യോഗ്യതകളുമുള്ള അദ്ദേഹത്തെ സമുന്നതരായ ഭാഷാപണ്ഡിതരുടെ സമിതിയാണ് തെരഞ്ഞെടുത്തത് എന്ന സത്യം അവർ മറച്ചുവെക്കുന്നു.

എഴുത്തിലും പ്രഭാഷണത്തിലും ജീവിതത്തിലും മാനവികതയുടെ വെളിച്ചം ഉയർത്തിപ്പിടിക്കുന്ന മഹാ പ്രതിഭകളെ ഇന്ത്യയിലുടനീളം സംഘപരിവാറുകാർ നിരന്തരം വേട്ടയാടുന്നുണ്ട്. കേരളം പോലുള്ള സ്ഥലത്ത് കായികമായി ആക്രമിക്കാൻ പ്രയാസമുള്ള ഒരു ജനാധിപത്യ പരിസരമുണ്ട്.

അതുകൊണ്ട് ഭീഷണിയും നുണപ്രചരണവും ഉപയോഗിച്ച് ആശയരംഗത്തെ മഹാബോധി വൃക്ഷത്തെ ഊതി പറത്താനാവുമോ എന്നാണ് സംഘപരിവാർ ഗൂഡശ്രമം. കേരളത്തിലെ ധൈഷണിക – അക്കാദമിക് രംഗത്തെ പ്രതിഭാസമ്പന്നനായ ഈ അധ്യാപകനെ നുണപ്രചരണങ്ങൾ കൊണ്ട് ആക്രമിച്ച് തകർക്കാനാവില്ല.

സുനിൽ പി ഇളയിടത്തിനെതിരായ ഗൂഡനീക്കങ്ങളെ കേരളം പൊറുക്കുകയില്ലെന്ന് സംഘപരിവാർ മതരാഷ്ട്ര വാദികളെ ഓർമ്മിപ്പിക്കുന്നു. മാനവികതയുടെ പക്ഷത്ത് നിൽക്കുന്ന കേരളത്തിലെ ജനാധിപത്യ സമൂഹം, സുനിൽ പി ഇളയിടത്തിനെതിരായ സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News