തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്ത് ഇന്ധന കൊള്ളത്; ഇന്ന് വര്‍ധിപ്പിച്ചത് പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയും

തുടര്‍ച്ചയായ 12ാം ദിനവും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

കൊവിഡ് പ്രതിസന്ധിക്കിടയിലും തുടര്‍ച്ചയായ 12ാം ദിവസവും പെട്രോളിനും ഡീസലിനും വില കൂടി. പാചക വാതകത്തിനും ഈ മാസം അമ്പത് രൂപ വര്‍ധിച്ചിരുന്നു.

നിരന്തരമുള്ള ഈ വര്‍ധനയിലൂടെ രണ്ടുരൂപയില്‍ കൂടുതലാണ് പെട്രോളിനും ഡിസലിനും ക‍ഴിഞ്ഞ 12 ദിവസം കൊണ്ട് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 36 പൈസയായും ഡീസലിന് 85 രൂപ 04 പൈസയായും ഉയര്‍ന്നു നിരന്തരമുള്ള ഈ വില വര്‍ധന ഇന്ധനവിലയുടെ പേരില്‍ സാധാരണക്കാരെ എറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന ഏഷ്യന്‍ രാജ്യമെന്ന ഖ്യാതി ഇന്ത്യയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പെട്രോള്‍ വില

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഡീസല്‍ വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News