കോഴിക്കോട് നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍

കോഴിക്കോട് നാദാപുരം മേഖലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍.

പുറമേരി പഞ്ചായത്തിലെ പന്തിരിക്കരയില്‍ ചെമ്പു നടക്കണ്ടിയില്‍ അജ്നാസിനെയാണ് അജ്ഞാതസംഘം കാറില്‍ എത്തിയാണ് തട്ടിക്കൊണ്ടുപോയത്.

ക‍ഴിഞ്ഞ ദിവസം അര്‍ധ രാത്രി വോളി മത്സരം ക‍ഴിഞ്ഞ് മടങ്ങവെയാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം റാഞ്ചിയത്.  അക്രമം തടയാന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.

ക‍ഴിഞ്ഞ ദിവസവും വിദേശ വ്യവസായിയെ തട്ടിക്കൊണ്ടുപോയി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചതായി കിഡ്ണാപ്പ് ചെയ്യപ്പെട്ട വ്യവസായി വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News