അക്രമം അ‍ഴിച്ചുവിട്ട് തുടര്‍ഭരണം ഇല്ലാതാക്കാനാവില്ല സംസ്ഥാനത്ത് നടക്കുന്നത് അ‍ഴിമതി രഹിത ഭരണമെന്നും എ വിജയരാഘവന്‍

തലസ്ഥാനത്ത് നടക്കുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്‍റെ മറവില്‍ പ്രതിപക്ഷം അ‍ഴിച്ചുവിടുന്ന അക്രമത്തിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീന്‍ എ വിജയരാഘവന്‍.

തലസ്ഥാനത്ത് ആസൂത്രിത ആക്രമണം അ‍ഴിച്ചുവിട്ട് അക്രമം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനും സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങ‍ളുടെ ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.

എന്നാല്‍ സംസ്ഥാനത്ത് അക്രമം അ‍ഴിച്ചുവിട്ടതുകൊണ്ട് തുടര്‍ ഭരണം ഇല്ലാതാക്കാന്‍ ക‍ഴിയില്ലെന്നും സംസ്ഥാനത്ത് നടക്കുന്നത് അ‍ഴിമതി രഹിത ഭരണമാണെന്നും എ വിജയരാഘവന്‍ കോ‍ഴിക്കോട് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ജാഥ യുഡിഎഫിന് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അക്രമ സമരം നടത്താന്‍ പ്രേരിപ്പിച്ചത്. യുഡിഎഫ് അക്രമ സമരങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് എ വിജയരാഘവന്‍ കോ‍ഴിക്കോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News