ഇനി കാരവനിൽ ചുറ്റിക്കറങ്ങാം; വാൻ ലൈഫ് ടൂറിസത്തിനൊരുങ്ങി മഹാരാഷ്ട്ര

താമസ സൗകര്യങ്ങളോടു കൂടിയ വാഹനങ്ങളിൽ വിനോദയാത്രകൾക്ക് അനുമതി നൽകി ടൂറിസം മേഖലയിൽ വലിയ മാറ്റത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഇതോടെ കുടുംബമായും ഗ്രൂപ്പായും പോകുന്നവർക്കെല്ലാം ഉറങ്ങാനും പാചകം ചെയ്യാനും വാഹനങ്ങളിൽ തന്നെ കഴിയുമെന്നത് വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുമെന്ന പ്രതീക്ഷിയിലാണ് മഹാരാഷ്ട്ര ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ.

കോവിഡ് ബാധിത ടൂറിസ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ബീച്ചുകൾ, കോട്ടകൾ, പർവതനിരകൾ, ഹിൽ സ്റ്റേഷനുകൾ, വനങ്ങൾ, പൈതൃക സ്ഥലങ്ങൾ എന്നിവിടങ്ങളിൽ “കാരവൻ ടൂറിസം” പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഹോട്ടലുകളും റിസോർട്ടുകളും കുറവുള്ള സ്ഥലങ്ങളിൽ ക്യാമ്പർ വാനുകൾ അല്ലെങ്കിൽ വാൻ ലൈഫുകൾ അനുവദിക്കും.

പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ വാനുകൾക്കായി പാർക്കിങ് സൗകര്യം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതോടെ ശുചിമുറിയുമുള്ള വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനും സൗകര്യമുള്ള വാഹനങ്ങൾക്ക് പ്രചാരമേറുമെന്ന പ്രത്യാശയിലാണ് മഹാരാഷ്ട്രയിലെ ടൂറിസം വകുപ്പ്. പകർച്ചവ്യാധികൾക്കിടയിൽ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികൾ തേടുന്നവർക്ക് അനുയോജ്യമായിരിക്കും വാൻ ലൈഫുകൾ . വിദേശത്തെല്ലാം ഏറെ പ്രചാരത്തിലുള്ള വാൻ ലൈഫ് ടൂറിസം മേഖലക്ക് പ്രയോജനപ്പെടുത്തുവാനുള്ള വഴികളാണ് എം ടി ഡി സി തേടുന്നത്.

കെട്ടിടനിർമാണത്തിന് നിയന്ത്രണങ്ങളുള്ള വനമേഖലകളിലും തീരപ്രദേശങ്ങളിലുമാണ് ഇവ ഉപയോഗപ്പെടുത്തുക. വണ്ടികൾ നിർത്തിയിടാനുള്ള സൗകര്യത്തിനു പുറമേ, ഇവിടെ വെള്ളവും വൈദ്യുതിയും ലഭ്യമാക്കും. കാരവൻ ടൂറിസത്തിൽ മുതൽ മുടക്കാൻ താത്‌പര്യമുള്ളവർക്ക് നികുതിയിളവുകളും മറ്റ് ആനുകൂല്യങ്ങളും നൽകും. കാരവനുകളുടെ രജിസ്‌ട്രേഷനും ലൈസൻസിങ്ങും ഉദാരമാക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംടിഡിസി) മോട്ടോഹോമുമായി കൈകോർത്ത് യാത്രക്കാർക്ക് ക്യാമ്പർവാൻ വാടകയ്ക്ക് ലഭ്യമാക്കും. ജി‌പി‌എസ് ട്രാക്കിംഗ്, കൺ‌വേർട്ടിബിൾ ഫ്ലാറ്റ്ബെഡ്, ദൂരക്കാഴ്ചകൾ കാണാൻ ഒരു ‘ടെറസ്’ തുടങ്ങിയ സൗകര്യങ്ങളാകും കാരവനുകളെ പ്രിയങ്കരമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News