മാണി സി കാപ്പനെ യുഡിഎഫില്‍ എടുക്കുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം: മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്‍സിപി വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന മാണി സി കാപ്പനെ യുഡിഎഫിലെടുക്കുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്കും നയങ്ങള്‍ പരിശോധിച്ച ശേഷവുമായിരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പ‍ള്ളി രാമചന്ദ്രന്‍.

കാപ്പനെ ഘടകകക്ഷി ആക്കുന്നതില്‍ ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. കാപ്പന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം ഘടകകക്ഷിയായി യുഡിഎഫിൽ ചേരുമെന്നാണ്‌ കാപ്പൻ പറഞ്ഞിരുന്നത്‌.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശബരിമല പ്രചാരണ വിഷയമാക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന്റെ അവകാശമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നണി വിട്ട എല്‍ജെഡിയുടെ സീറ്റുകള്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്.

കെ മുരളീധരനെ കോണ്‍ഗ്രസ് എവിടെയും ഒഴിവാക്കിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്നത് രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News