എഫ്ഐആർ വിവരങ്ങൾ ചോർത്തി നൽകിയതിനെതിരായ ദിഷ രവിയുടെ ഹർജി ദില്ലി ഹൈകോടതിയിൽ

എഫ്ഐആർ വിവരങ്ങൾ ചോർത്തി നൽകിയതിനെതിരായ ദിഷ രവിയുടെ ഹർജി ദില്ലി ഹൈകോടതിയിൽ. ദിഷ രവിയുടെ ആരോപണം പൊലീസിന് സമ്മർദം ഉണ്ടാക്കാനുള്ള ശ്രമമെന്ന് ദില്ലി പൊലീസ്. അസ്റ്റിന് മുമ്പ് ദിഷ തന്നെയാകാം വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടാവുകയെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തയുടെ ശ്രോതസ്സ് വെളിപ്പെടുത്താൻ മാധ്യമ പ്രവർത്തകരോട് ആവിശ്യപ്പെടാനാകില്ലെന്ന് ഹൈകോടതി പറഞ്ഞു. വെബ്‌സൈറ്റിൽ വാർത്ത പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ കേബിൾ ടി വി നെറ്റ് വർക് നിയമം ബാധകമല്ലെന്നും ഇന്ത്യാടുഡെ കോടതിയില്‍ പറഞ്ഞു.

കേസില്‍ മറുപടി നല്‍കാന്‍ ന്യൂസ് 18 കൂടുതല്‍ സമയം ആവശ്യപ്പെട്ടു. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങൾ നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന് ടൈംസ് നൗ കോടതിയില്‍ പറഞ്ഞു എന്നാല്‍ പൊതു മധ്യത്തിലെ വ്യാജ വാർത്ത വീണ്ടും റിപ്പോർട്ട് ചെയ്യുന്നത് തെറ്റാണെന്ന് അഭിഭാഷകൻ കപിൽ സിബൽ കോടതിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News