കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ അന്തരിച്ചു

കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഇന്ന് രാവിലെ 7ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ നടക്കും.

നാൾവഴി ചിന്തുകൾ, സൂര്യമുരളിക, പൂക്കുട, മുന്നോട്ട്, സൂര്യവിളക്ക്, വർണച്ചിറകുകൾ, തേൻചിരി, മധുരമണികൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി പ്രക്ഷേപണംചെയ്ത അഞ്ഞൂറിൽപ്പരം ലളിതഗാനങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്.

പൂന്താനം കാവ്യ പുരസ്കാരം, അബുദാബി പ്രതിഭ അവാർഡ്, ബംഗളൂരു പ്രവാസി പുരസ്കാരം, പുനലൂർ ബാലൻ അവാർഡ്, ഡോ.കെ.ദാമോദരൻ അവാർഡ്, വർഗീസ് മാളിയേക്കൽ അവാർഡ്, സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് പ്രശസ്തിപത്രം, മഹാകവി പാലാ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സ്ഥാപനമായ പി.സി.കെ ലിമിറ്റഡിൽ ഫീൽഡ് എക്സി. ഓഫീസർ ആയിരുന്നു. 2006ൽ ആണ് വിരമിച്ചത്. പത്തനാപുരം ഗാന്ധിഭവനുമായി ഏറെക്കാലം ചേർന്ന് പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: അഭിലാഷ്, ആശാ ബിനുലാൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here