‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’; സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്

സിപിഎം നേതാക്കള്‍ക്കെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ്. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനെതിരെയും സിപിഎം നേതാക്കള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി.

കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് കൊലവിളി.

വധഭീഷണിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന മുദ്രാവാക്യത്തോടെയാണ് യൂത്തകോണ്‍ഗ്രസ് കൊലവിളി നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News