ഇടതുമുന്നണിയുടെ ജനപിന്‍തുണയും, തുടര്‍ ഭരണം കേരളീയര്‍ ആഗ്രഹിക്കുന്നുവെന്നതിന്‍റെ തെളിവുമാണ് എല്‍ഡിഎഫ് ജാഥയിലെ ജനപങ്കാളിത്തം: എ വിജയരാഘവന്‍

ഇടതുപക്ഷ ജനാഥിപത്യമുന്നണിയോടുള്ള നാടിന്റെ ഐക്യവും പിന്‍തുണയുമാണ് ജാഥയില്‍ ഉടനീളമുള്ള ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു ഇടത് തുടര്‍ ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിനും കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് തുടര്‍ ഭരണം ആവശ്യമാണെന്നുമുള്ള ജനങ്ങളുടെ ബോധ്യമാണ് ജാഥാ സ്വീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സാധാരണ പോലെ തന്നെ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയും. തെരഞ്ഞെപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും എ വിജയരാഘവന്‍ പറഞ്ഞു.

തുടര്‍ച്ചയായി ഒരേ ആളുകള്‍ തന്നെ മത്സരിക്കുകയെന്ന നിലപാട് സിപിഐഎമ്മിനും എല്‍ഡിഎഫിനുമില്ലെന്നും എന്നാല്‍ തുടര്‍ ഭരണം ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഭരണ പരിചയമുള്ള ആളുകള്‍ നേതൃത്വത്തില്‍ ഉണ്ടാവണമെന്നതും പ്രധാനമാണ് അതുകൊണ്ട് രണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് എല്‍ഡിഎഫ് നടത്തുകയെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പുതിയ കാലത്തിന്റെ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ഒത്തിണങ്ങിയ സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും എല്‍ഡിഎഫിന്റേതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News