ഗാൽവാൻ ഏറ്റുമുട്ടലിൽ 5 സൈനികർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തി ചൈന. 8 മാസം മുന്നേ ഇന്ത്യയുമായി ലാഡാക് അതിർത്തിയിൽ നടന്ന ഏറ്റ് മുട്ടലിൽ മരണപ്പെട്ട 5 ചൈനീസ് സൈനികരുടെ വിവരമാണ് ചൈന പുറത്ത് വിട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യയുടെ 20 സൈനികരുടെ വിവരം ഇന്ത്യ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ജൂൺ 15നാണ് കിഴക്കൻ ലാഡാക്കിലെ ഗൽവാൻ അതിർത്തിയിൽ വച്ച് ഇന്ത്യൻ സേനയും ചൈനീസ് സേനയും ഏറ്റ് മുട്ടിയത്. പട്രോളിങ് പരിസരത്തേക്കുള്ള മാർച്ച് ചൈനീസ് സൈന്യം തടയാൻ ശ്രമിച്ചത്തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഏറ്റു മുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായെന്ന് ഇന്ത്യ അദ്യോധികമായി അറിയിച്ചിരുന്നു. എന്നാൽ വ്യക്തമായ കണക്ക് ചൈന പ്രസിദ്ധികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം റഷ്യൻ മാധ്യമത്തിന് ഇന്ത്യയുടെ ആർമി കമാണ്ടർ നൽകിയ അഭിമുഖത്തിൽ, ചൈനയുടെ 45 ഓളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ്, ഔദ്യോടിക പ്രതികരണവുമായി ചൈന മുന്നോട്ട് വന്നത്.
ഏറ്റുമുട്ടലിൽ 5 പേര് കൊല്ലപ്പെട്ടു എന്നും വീരമൃത്യു വരിച്ച സൈനികരെ ചൈനീസ് സൈന്യം ആദരിച്ചു എന്നുമാണ് ചൈനീസ് സൈന്യത്തിന്റെ ഔദ്യോടിക മാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. ഏറ്റ് മുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യയുടെ കേണൽ സന്തോഷ് ബാബുവിന് രാജ്യം മഹാവിർ ചക്ര നൽകി ആദരിച്ചിരുന്നു. ഏറ്റുമുട്ടലിന് ശേഷം അതിർത്തി ഇടങ്ങളിൽ ഇരു സന്യങ്ങളും പ്രവേശിക്കാത്ത ബഫര് സോൺ ആക്കണമെന്ന ആവശ്യം ഇന്ത്യയും ചൈനയും അംഗീകരിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.