കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട ; 4377 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂരില്‍ കസ്റ്റംസ് വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ്ണം കടത്തിയ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് പേരില്‍ നിന്നായി അനധികൃതമായി കടത്താന്‍ ശ്രമിച്ച 4377 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

‌രണ്ട് കോടി ഒമ്പത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പ്രതികളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് എത്തിയ നാല് പേരും ദുബായില്‍ നിന്ന് എത്തിയ ഒരാളുമാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here