പാലക്കാട് റെസ്റ്റോറന്‍റുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. സ്റ്റേഡിയം ബൈപ്പാസിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. തീപിടുത്തത്തില്‍ രണ്ട് റെസ്റ്റോറന്‍റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
സ്റ്റേഡിയം ബൈപ്പാസ് റോഡിലെ നൂര്‍ജഹാന്‍ ഓപ്പണ്‍ ഗ്രില്‍ റെസ്റ്റോറന്‍റില്‍ രാവിലെ 11.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഹോട്ടല്‍ തുറന്നയുടന്‍ അടുക്കളയിൽ നിന്ന് തീ പടരുകയായിരുന്നു. തീപടര്‍ന്നു പിടിച്ചതോടെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
നിമിഷങ്ങള്‍ക്കകം മൂന്ന് നിലയുള്ള കെട്ടിടത്തിലേക്കും തൊട്ടടുത്ത് അറേബ്യന്‍ ഗ്രില്‍ റെസ്റ്റോറന്‍റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്സിന്‍റെ അഞ്ച് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. അടുക്കളയിലെ ഫാനിൽ നിന്ന് തീ പടരുകയായിരുന്നുവെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
ഫർണിച്ചറുകളും, ഉപകരണങ്ങളുമുൾപ്പടെ കത്തിനശിച്ചതോടെ രണ്ട് റെസ്റ്റോറന്‍റുകളിലും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.
പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് ശേഷമായതിനാല്‍ ജീവനക്കാര്‍ മാത്രമാണ് ഈ സമയത്ത് റെസ്റ്റോറൻ്റിൽ ഉണ്ടായിരുന്നത്. തീ പിടുത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അഗ്നിരക്ഷാ സേനയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.
Get real time update about this post categories directly on your device, subscribe now.