ഉനക്കാഗേ പിറന്തേനെ…ഇനിയും മരിക്കാത്ത പ്രണയത്തെ പുനര്‍ജനിപ്പിച്ച് ആര്‍ജെ സുമി

ഉനക്കാഗേ പിറന്തേനെ… എന്ന ഗാനം അടുത്തിടെ നമുക്കെല്ലാം സുപരിചിതമായ ശബ്ദത്തിലൂടെ പുനര്‍ജനിച്ചു… ഇനിയും മരിക്കാത്ത പ്രണയത്തെ ഓര്‍മപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഈ ഗാനം ഇപ്പോള്‍ ജനമനസുകള്‍ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്… നമ്മുടെ മനം കവര്‍ന്ന ആ  മാസ്മരിക ശബ്ദത്തിന്റെ ഉടമ മലയാളികളുടെ പ്രിയപ്പെട്ട ആര്‍ജെ സുമിയുടേതാണ്.

ഒര്‍ജിനല്‍ ഗാനത്തിന് തെല്ലുപോലും പോറല്‍ ഏല്‍പ്പിക്കാതെയാണ് സുമി ഈ കവര്‍ സോങ് സംഗീതാസ്വാദകരിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

സംഗീതബിരുധ വിദ്യാര്‍ഥിനി ആയിരുന്നെങ്കിലും വര്‍ഷങ്ങളായി കൊണ്ടുനടന്ന ആഗ്രഹമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സുമി ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നത്.

14 വര്‍ഷത്തെ റേഡിയോ-വീഡിയോ അവതാരക എന്ന നിലയില്‍ നിന്നും പാട്ടുകാരി എന്ന പുതിയ പേരിലേയ്ക്ക് മാറണം എന്ന സുമിയുടെ അതിയായ ആഗ്രഹമാണിപ്പോള്‍ സഫലമായിരിക്കുന്നത്.

‘ഇതൊരു ആഗ്രഹമായിരുന്നു….ഏതൊരു പാട്ടുകാരിയെയും പോലെ എന്റെയും ആഗ്രഹം,പാടണം അത് ലോകത്തെ കേള്‍പ്പിക്കണം.., ഇതാ ഞാന്‍ ആ ഇഷ്ടം സാധ്യമാക്കിയിരിക്കുകയാണ് .. ഇനി ആശംസകളും അനുഗ്രഹങ്ങളും പിന്തുണയും മാത്രം മതി..’ എന്നാണ് സുമി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രണയദിനത്തിലാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here