കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് ഇ ശ്രീധരന്‍

മുഖ്യമന്ത്രി മോഹം വ്യക്തമാക്കി ഇ ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തോട് തലപര്യമില്ലെന്നും ഇ. ശ്രീധരന്‍.

ബിജെപിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന പ്രസ്താവന സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചു. ശ്രീധരന്റെ ബിജെപി പ്രവേശനത്തിന് പിന്നില്‍ അധികാരമോഹമെന്നും വിമര്‍ശനം ഉയരുന്നു.

സംസ്ഥാന ബിജെപിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുന്ന പ്രസ്താവനയാണ് ഇ ശ്രീധരന്‍ നടത്തിയത്. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ഇതോടെ ബിജെപി പ്രവേശനത്തിന് പിന്നില്‍ അധികാര വാഗ്ദാനമെന്ന ആരോപണം ശക്തമാകുന്നു. അതോടൊപ്പം സംസ്ഥാന നേതാക്കളെ തഴഞ്ഞു ശ്രീധനരനൊപ്പം ദേശീയ നേതൃത്വം നില്‍ക്കുന്നതിലും സംസ്ഥാന ബിജെപിക്കകത്ത് പ്രശനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രി മോഹത്തിന് പുറമെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതും വലിയ പ്രശനകളിലേക്ക് വഴിവെക്കും. അതേ സമയം

മെട്രോ സിറ്റികളായുള്ള മണ്ഡലങ്ങളില്‍ ശ്രീധരന്‍ മത്സരിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. നഗര വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

പാലക്കാട് വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിക്കാനുള്ള സൗകര്യവും മറ്റും പരിഗണിച്ചും ബിജെപി നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചുമാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News