മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ് അയച്ചു. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ട കേസിലാണ് അമിത് ഷായ്ക്ക് കൊല്‍ക്കത്ത കോടതി സമന്‍സ് അയച്ചത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.
2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി റാലിയില്‍ അമിത് ഷാ അഭിഷേക് ബാനര്‍ജിയെ അഴിമതിക്കാരനെന്ന് പരാമര്ശിച്ചതിനെതിരെയാണ് കേസ്.
Get real time update about this post categories directly on your device, subscribe now.