
കെ.എസ്.യുവിന്റെ അക്രമ സമരത്തിനെതിരെ ജന രോക്ഷമുയര്‍ന്ന പശ്ചാത്തലത്തില്‍ സമരമുപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ.എസ്.യുവിന്റെ അക്രമ സമരത്തെ രമേശ് ചെന്നിത്തല തന്നെ തള്ളി പറഞ്ഞിരുന്നു
കെ.എസ്.യുവിന്റെ അക്രമ സമരത്തിനെതിരെ വലിയ ജനരോഷമാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു വരെ കെ.എസ്.യു.സമരത്തെ തള്ളിപ്പറയേണ്ടി വന്നു.
എന്നാല്‍ ഇന്നും വ്യാപക അക്രമത്തിനാണ് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സതീഷ് ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നും അക്രമ സമരങ്ങള്‍ ഉണ്ടായാല്‍ വലിയ തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കൂടുതല്‍ അക്രമത്തിന് മുതിരാഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here