സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍; ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍

കാറിലെ സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന ബിജെപി യുവ വനിതാ നേതാവ് അറസ്റ്റില്‍. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ പൊലീസാണ് ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പമേല നിരീക്ഷണത്തിലായിരുന്നു. കൊക്കെയ്ന്‍ പിടികൂടുമ്പോള്‍ കാറില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പമേലയുടെ സുഹൃത്തായ പ്രോബിര്‍ കുമാര്‍ ഡേ എന്നയാളുമുണ്ടായിരുന്നു.

പമേല യാത്രയ്ക്കിടെ സ്ഥിരമായി ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തുകയും ഇവിടെ നിന്ന് കൊക്കെയ്ന്‍ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പരിശോധനയ്ക്കായി കാര്‍ കൈകാണിച്ചു നിര്‍ത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാഗിലുമായി കൊക്കെയ്ന്‍ കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News