കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ.
താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. രാജസ്ഥാനിൽ മഹാപഞ്ചായത്ത് അവസാനിച്ചു.

താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ വ്യക്തമാക്കി. ഇപ്പോഴുള്ള msp ക്ക് പകരം പുതുക്കിയ msp ഫോർമുല പ്രഖ്യാപിക്കണം എന്നതാണ് കർഷകരുടെ ആവശ്യം.

ഇപ്പൊ നിലനിൽക്കുന്ന A2+FL msp ഒഴിവാക്കി, സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ച c2+ 50% എന്ന msp ഫോർമുല ഉപയോഗിക്കണമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലൂടെ രാജ്യവ്യാപകമായി കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഒരുക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.

കർഷക സമരത്തെ അനുകൂലിക്കുന്നവരെ ഒക്കെ അറസ്റ്റ് ചെയ്യുന്ന നടപടി കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും ട്രെയിൻ തടയൽ അടക്കമുള്ള സമരങ്ങൾ വിജയിച്ചത് അത്രയേറെ ജനരോഷം സർക്കാരിനെതിരെ ഉള്ളതുകൊണ്ടാണെന്ന സത്യം സർക്കാർ തിരിച്ചറിയണമെന്നും കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധവാലെ അഭിപ്രായപ്പെട്ടു.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഏറ്റ തിരിച്ചടി കേരളം, ബംഗാൾ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കും എന്നും അശോക് ധാവലെ വ്യക്തമാക്കി. അതേ സമയം രാജസ്ഥാനിൽ കർഷക മഹാ പഞ്ചായത്ത് അവസാനിച്ചു. 50000 കർഷകരാണ് മഹാപഞ്ചായത്തിൽ അണി നിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here