നാടിന്റെ തുടിപ്പറിഞ്ഞ് നാട്ടുകാരുടെ ചോദ്യങ്ങളുമായി കൈരളി ന്യൂസ് ഇലക്ഷന്‍ എക്പ്രസ് ഇന്നു മുതല്‍

കേരളം വീണ്ടുമൊരു ജനവിധിക്ക് തയ്യാറായി നില്‍ക്കുമ്പോള്‍, തെരഞ്ഞെടുപ്പിലെ ശരിതെറ്റുകളെ വിലയിരുത്തി കേരളം വിരല്‍ തുമ്പില്‍ മഷിയണിയാനൊരുങ്ങുമ്പോള്‍ ഈ നാടിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയമേഖലകളിലെ തുടിപ്പുകള്‍ തെട്ടറിഞ്ഞ് നാടിന്റെ ചോദ്യവും ഉത്തരവും കാഴ്ച്ചപ്പാടുകളും പങ്കുവച്ച് പ്രമുഖരുടെ അഭിപ്രായങ്ങളെ അടയാളപ്പെടുത്തി കൈരളി ന്യൂസും നിങ്ങള്‍ക്കൊപ്പം.

കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടി ഇലക്ഷന്‍ എക്‌സ്പ്രസ് ഇന്നു മുതല്‍ പ്രയാണമാരംഭിക്കുന്നു. കാസര്‍ഗോഡു മുതല്‍ പാലക്കാട് വരെ മേഘാ മാധവനും തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ബിജു മുത്തത്തിയും നയിക്കുന്ന പ്രത്യേക പരിപാടി ഇന്നു വൈകുന്നേരം 6:30 മുതല്‍ കൈരളി ന്യൂസില്‍ പ്രക്ഷേപണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News