‘സിനിമാക്കാരൻ ആയത് നന്നായി, വേറെ വല്ല ജോലിയുമായിരുന്നെങ്കിൽ.. സിവനേ..!!’ ; ജിത്തുവിനെ ട്രോളി മിഥുൻ മാനുവൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ

മലയാളി സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജിത്തു ജോസഫി സംവിധാനം ചെയ്ത ദൃശ്യം 2. ആമസോണ് പ്രെെമില് റിലീസായി 24 മണിക്കൂര് പൂര്ത്തിയാകും മുന്പെ ചിത്രം ആരാധകര് നെഞ്ചേറ്റി കഴിഞ്ഞു.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനോട് പൂര്ണ്ണമായും നീതി പുലര്ത്തിയാണ് ദൃശ്യം 2 ഉം പ്രേക്ഷകര്ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ദൃശ്യം 2 സിനിമയിൽ വലിയ ട്വിസ്റ്റുകൾ ഒന്നും തന്നെയില്ലെന്നും ഇതൊരു ഇമോഷണൽ ഡ്രാമയാണെന്നുമുള്ള
റിലീസിന് മുന്പുള്ള സംവിധായകന്റെ ‘വിനയം’ ട്രോളന്മാർ ഇപ്പോൾ ആഘോഷമാക്കുകയാണ്.

‘ഇയാള്‍ സംവിധായകന്‍ അല്ലായിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു വലിയ ക്രിമിനല്‍ ആയേനെ,’ ‘ജീത്തു ജോസഫ് ഇനി ക്രൈം ചെയ്‌താൽ അത് കണ്ടു പിടിക്കാൻ കേരള പോലീസ് കുറെ ബുദ്ധിമുട്ടും’ തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്മീഡിയയില് നിറയുന്നത്.

എന്നാല് ഈ അഭിനന്ദനങ്ങള്ക്കിടെ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ജീത്തു ജോസഫിനെ അഭിനന്ദിച്ചുകൊണ്ടുള്ള സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ട്രോളാണ്.

സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG) ജീത്തു ജോസഫ്.. ഇഷ്ടം. – എന്നാണ് മിഥുന് മാനുവല് ഫെയ്സ്ബുക്കില് കുറിച്ചത്.

സിനിമാക്കാരൻ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കിൽ.. സിവനേ..!! (സുരാജേട്ടൻ JPG ) 😂😂ജീത്തു ജോസഫ്.. ഇഷ്ടം ❤️❤️❤️❤️

Posted by Midhun Manuel Thomas on Friday, 19 February 2021

സിനിമയിൽ അല്ലായിരുന്നുവെങ്കിൽ ജീത്തു ജോസഫ് എന്തൊക്കെ കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കുകയെന്ന തമാശ രൂപത്തിലുള്ള മിഥുൻ മാനുവൽ തോമസിന്റെ കമന്റ് സോഷ്യല് മീഡിയയില് ചിരിപടര്ത്തുകയാണ്. കാരണം ജിത്തുവിനെ ട്രോളുന്നത് മറ്റാരുമല്ല, അഞ്ചാംപാതിര എന്ന ബ്ലോക്ക് ബസ്റ്റര് ത്രില്ലര് ചിത്രത്തിന്റെ സംവിധായകനാണ്.

ചിത്രം കണ്ട ശേഷം’ ദൃശ്യം 2- ഒരു അനുയോജ്യമായ തുടര്ച്ച’ എന്നാണ് മിഥുന് ഫെയ്സ്ബുക്കില് കുറിച്ചത്.

ദൃശ്യം 2 – A fitting sequel..!! ❤️❤️

Posted by Midhun Manuel Thomas on Thursday, 18 February 2021

ട്രോളുമായി മിഥുന് രംഗത്തെത്തിയതോടെ ആറാം പാതിരയെക്കുറിച്ചുള്ള ചോദ്യങ്ങളും സോഷ്യല് മീഡിയയില് ഉയര്ന്ന് തുടങ്ങി.

‘ അല്ല, ആരാ ഈ പറയണേ.., ഇങ്ങളെന്താ പിന്നെ മോശാണോ.. നിങ്ങൾ രണ്ടും കണക്കാ മനുഷ്യരെ പേടിപ്പിക്കാൻ’, എന്നൊക്കെയാണ് മിഥുന്‍ മാനുവലിന്റെ ട്രോളിന് പിന്നാലെ കമന്റ് ബോക്സില് നിറയുന്നത്.

കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. തനിക്ക് തമാശ മാത്രമല്ല ക്രെെമും അനായാസം വഴങ്ങുമെന്ന് മിഥുന് മാനുവലിന് തെളിയിച്ച ചിത്രം 50 കോടി ക്ലബില് ഇടം നേടിയിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആറാം പാതിരയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്. ദൃശ്യം പോലെ തന്നെ ആദ്യ ഭാഗം ഉണ്ടാക്കിയ ഓളം മനസ്സില് സൂക്ഷിച്ച് രണ്ടാം ഭാഗത്തിനായി അതിലേറെ ആകാംക്ഷയോടെയാണ് സിനിമാപ്രേമികളുടെ കാത്തിരിപ്പ്.

റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്ക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ദൃശ്യം 2 നല്കുന്നത്.
കൊവിഡിന് ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററുകളില് തിരികെയെത്തിക്കുമെന്ന വിലയിരുത്തലാണ് റിലീസിന് മുന്പ് ദൃശ്യം 2 നെക്കുറിച്ച് ഉണ്ടായിരുന്നത്. എന്നാല് ഇപ്പോള് മലയാള സിനിമയ്ക്ക് തന്നെ ഏറെ പ്രതീക്ഷകള് നല്കുന്ന ചിത്രം എന്ന നിലയിലേക്ക് ദൃശ്യം 2 നെ ആരാധകര് ഉയര്ത്തിയിരിക്കുകയാണ്. ഒടിടി, തിയറ്റര് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങള്ക്ക് വലിയ സാധ്യതകള് കൂടി തുറന്ന് കാട്ടുകയാണ് ദൃശ്യം 2.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here