വിദ്യാശ്രീ പദ്ധതി; കുട്ടികള്‍ക്ക് 500 രൂപ തവണനിരക്കില്‍ ലാപ്‌ടോപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാശ്രീ പദ്ധതി വഴി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മാസം 500 രൂപ വീതം 30 മാസം പണം അടയ്ക്കണം.

മാസത്തവണ മുടങ്ങാതെ അടയ്ക്കുന്നവര്‍ക്ക് ഇളവും നല്‍കും. ആദ്യ മൂന്നുമാസം പണമടച്ചാല്‍ ലാപ്ടോപ് ലഭിക്കും. 1,44,000 പേരാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്.

അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ ലാപ്ടോപ് നല്‍കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കൊക്കോണിക്സാണ് വിതരണം ചെയ്യുക.

18,000 രൂപ വരെയാണ് ലാപ്ടോപ്പിന്റെ വില. കൊക്കോണിക്സാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ് നല്‍കുന്നത്- 14,990 രൂപ.

ലെനോവ (18,000 രൂപ), എച്ച്പി (17,990), ഏസര്‍ (17,883) എന്നീ കമ്പനികളുടെ ലാപ്ടോപ്പുമുണ്ട്. 15,000ല്‍ കൂടുതലുള്ളവയ്ക്ക് അധികതുക അടയ്ക്കണം. മൂന്നു വര്‍ഷത്തെ വാറന്റിയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here