പോലീസിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

പോലീസിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. എറണാകുളം പല്ലാരിമംഗലം സ്വദേശി റഫ്സല്‍ ആണ് എറണാകുളം റൂറൽ പോലീസിന്‍റെ പിടിയിലായത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്യാനെത്തിയ ഉദ്യാേഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

വിവിധ കേസുകളില്‍ ഉൾപ്പെട്ട മുങ്ങിനടക്കുന്ന പ്രതികളെ പിടികൂടാന്‍ സ്പെഷൽ ഡ്രൈവുമായി എറണാകുളം റൂറൽ പോലീസ്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് മുങ്ങിനടക്കുന്ന നടക്കുന്ന നൂറിലധികം പേരെയാണ് റൂറല്‍ പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലൂടെ പിടികൂടിയത്.

കോവിഡ് രോഗബാധ മറച്ചു വച്ച് വിമാനയാത്രക്കെതിയ ആളെ ആരോഗ്യ വകുപ്പ് ഇടപെട്ടു തടഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇയാൾ ക്വാറൻറയിൻ ലംഘിച്ച് യാത്രക്കെത്തിയത്. വിവരം അറിഞ്ഞ ഉടൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇയാളെ തടയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel