‘ദൃശ്യം 2 അതിഗംഭീര ചിത്രമാണ്, നിറഞ്ഞ തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍’; അഭിനന്ദനവുമായി വിനീത് ശ്രീനിവാസന്‍

ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമെത്തിയ ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തിനും ചിത്രത്തിന്റെ സംവിധായകനും നൂറില്‍ നൂറ് മാര്‍ക്ക് നല്കിയാണ് ദൃശ്യം 2 നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയത്. ഇപ്പോഴിതാ സിനിമാലോകം ഒന്നടങ്കം അഭിനന്ദനനുമായി എത്തുകയാണ്.

ആദ്യം ഒടിടി റിലീസ് പ്രഖ്യാപിക്കുകയും പിന്നീട് തിയറ്റര് റിലീസ് നടത്തുമെന്ന് അറിയിച്ചെങ്കിലും അനുമതി നിഷേധിക്കപ്പെടുകയും ചെയ്തതോടെ ദൃശ്യം എന്ന ചിത്രം സിനിമാ ലോകത്താകെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. കുടുംബ പ്രോക്ഷകരുള്പ്പെടെയുള്ള സിനിമാ ആരാധകര് തിയറ്ററുകളില് കാണാന് കാത്തിരുന്ന ചിത്രം ഒടിടി റിലീസ് ചെയ്തപ്പോഴും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര് സ്വീകരിച്ചത്. എങ്കിലും തിയേറ്ററിലെ നിറഞ്ഞ കൈയ്യടികളുടെയും വിസിലടികളുടെയും മധ്യത്തിലിരുന്ന് സിനിമ കാണുന്ന മലയാളികള്ക്ക് അത് മറക്കാനാകില്ല.

ഇപ്പോഴിതാ ചിത്രത്തെപ്പറ്റിയുള്ള വിനീത് ശ്രീനിവാസന്‍റെ അഭിപ്രായമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. തിയേറ്ററില്‍ നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ ദൃശ്യം 2 കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാണ് വിനീത് പറഞ്ഞത്.

‘ദൃശ്യം 2 അതിഗംഭീര ചിത്രമാണ്. നിറഞ്ഞ തിയേറ്ററില്‍ കൈയ്യടികളുടെയും വിസിലടികളുടെയും സാന്നിദ്ധ്യത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍’, എന്നാണ് വിനീത് പറഞ്ഞു.

ആമസോണ് പ്രെെമില് ഇന്നലെ അര്ധരാത്രിയോടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങള് നല്കിയ വന് സ്വീകാര്യതയ്ക്ക് ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും രംഗത്ത് എത്തിയിരുന്നു.

‘നിങ്ങള്‍ എപ്പോഴും എനിക്ക് നല്‍കി വരുന്ന സ്നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്. എന്റെ ദൃശ്യം 2 സിനിമക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹവും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു’- മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു സംവിധായകന് ജീത്തു ജോസഫിന്റെ പ്രതികരണം. ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും ജിത്തു പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News