മലബാർ ഹോസ്പിറ്റൽ എംഡി ഡോ. പി. എ ലളിതയുടെ സ്മരണാർത്ഥം മികച്ച വനിതാ സംരംഭകർക്ക് അവാർഡ് നൽകുന്നു

എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും മലബാർ ഹോസ്പിറ്റൽ എം. ഡി യുമായ ഡോ. പി. എ ലളിതയുടെ സ്മരണാർത്ഥം മികച്ച വനിതാ സംരംഭകർക്ക് അവാർഡ് നൽകുന്നു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണ് അവാർഡ്. സ്വന്തം കഴിവുകൾ ഉപയോഗിച്ച് ഒരു സംരംഭം നടത്തികൊണ്ടുപോകുന്ന കേരളത്തിനകത്തും പുറത്തുമുള്ള മലയാളി വനിതകളെയാണ് അവാർഡിന് പരിഗണിക്കുകയെന്ന് മലബാർ ഹോസ്പിറ്റൽ എം. ഡി. ഡോ. മിലി മണി പറഞ്ഞു.

അപേക്ഷകൾ www.മലബാർ ഹോസ്പിറ്റൽസ് ഡോട്ട് കോം സ്മാഷ് അവാർഡ് എന്ന മെയിൽ വഴി മാർച്ച്‌ 31നകം സമർപ്പിക്കണം.

വാർത്ത സമ്മേളനത്തിൽ ജൂറി ചെയർമാൻ കാമാൽ വരദൂർ. എ. സജീവൻ. ഡോ. കൊളിൻ ജോസഫ്. ഹോസ്പിറ്റൽ സി. ഈ. ഒ സുഹാസ് പോള എന്നിവർ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News