10 വയസ്സുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പാലക്കാട് തച്ചമ്പാറയില്‍ പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തച്ചമ്പാറ പഞ്ചായത്ത് പത്താം വാര്‍ഡ് പ്രസിഡന്‍റ് തോമസാണ് അറസ്റ്റിലായത്. പത്ത് വയസ്സുകാരിയ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

തച്ചന്പാറ മുതുകുർശ്ശി വാക്കോടൻ കണിവയലിൽ കെ കെ തോമസിനെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. തച്ചമ്പാറ പഞ്ചായത്ത് കോണ്‍ഗ്രസ് പത്താം വാര്‍ഡ് പ്രസിഡന്‍റാണ് കെകെ തോമസ്. പത്ത് വയസ്സുകാരിയെ പീഢിപ്പിച്ച കേസിലാണ് ക‍ഴിഞ്ഞ ദിവസം കല്ലടിക്കോട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജനുവരി 29നും ഫെബ്രുവരി 28നും പ്രതി പെണ്‍കുട്ടിയെ പീഢിപ്പിച്ചുവെന്നാണ് കേസ്. പീഢനത്തിനിരയായതായി പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ മൊ‍ഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here