ദൃശ്യം 2ല്‍ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടം കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല് മീഡിയയില് നിറയുന്നത്.

ചിത്രത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവരുന്നതും. ഇതിനിടയിലാണ് പിണറായി വിജയനെയും എല്‍ഡിഎഫ്‌ സര്‍ക്കാരിനെയും അഭിനന്ദിച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്.

ചിത്രത്തില് മൂന്ന് വര്‍ഷം മുമ്പ് നവീകരിച്ച ഒരു റോഡിനെക്കുറിച്ച് പരാമര്‍ശിക്കുന്ന രംഗമാണ് സര്ക്കാരിന്റെ വികസനമായി സോഷ്യല് മീഡിയ എടുത്ത് പറയുന്നത്. ഇത് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടമെന്നാണ് സോഷ്യല് മീഡിയയുടെ വാദം. ഇതിനോടകം നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകളും ട്രോള്‍ വീഡിയോകളും വെെറലായിട്ടുണ്ട്.

കെ ബി ഗണേഷ് കുമാര്‍ അഭിനയിക്കുന്ന പൊലീസ് കഥാപത്രം ആ റോഡ് എങ്ങോട്ടു പോകുന്നതാണെന്ന് ചോദിക്കുന്നതും സമീപത്തുള്ള കഥാപാത്രം അത് ജോര്‍ജ് കുട്ടിയുടെ കേബിള്‍ ടിവി ഓഫീസിലേക്കുള്ള ഷോട്ട് കട്ടാണ്.

ആ റോഡ് ടാര്‍ ചെയ്തിട്ടു മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. മുന്‍പ് ആ റോഡ് വളരെ മോശമായിരുന്നെന്ന് പറയുന്നതുമായ രംഗമാണ് ഇപ്പോള് വെെറലാകുന്നത്. ഈ രംഗമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വെെറലാകുന്നത്.

#Drishyam2 റിവ്യൂ…

ആ റോഡ് എങ്ങോട്ട് പോവുന്നതാ ?

അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള…

Posted by Subin Newton on Thursday, 18 February 2021

ദൃശ്യം 2വിന് ലഭിച്ച സ്വീകാര്യതയോട് പ്രതികരിച്ച് സംവിധായകന്‍ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ജീത്തു ജോസഫ് ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.

തിയേറ്ററില്‍ ഇറക്കിയിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടുമായിരുന്നെന്നും നിലവിലെ സാഹചര്യങ്ങള്‍ മൂലമാണ് തിയേറ്റര്‍ റിലീസ് സാധിക്കാതായതെന്നും ജീത്തു പറഞ്ഞു. തിയേറ്ററിലേക്ക് കുടുംബങ്ങള്‍ വരാന്‍ മടിക്കുന്നുവെന്നാണ് പലരോടും സംസാരിച്ചതില്‍ നിന്നും മനസ്സിലായതെന്നും ഇതാണ് ഒടിടി റിലീസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തീയതി രാത്രിയോടെ തന്നെ ചിത്രം ഇന്ത്യയില്‍ റിലീസ് ആവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here