ദില്ലി അതിർത്തികളിലെ കർഷക സമരം പുരോഗമിക്കുന്നു

കാർഷിക നിയമങ്ങളെക്കെതിരായ കർഷകരുടെ മഹാപഞ്ചായത്തുകൾ തുടരുന്നു. പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപിക്കേറ്റ തിരിച്ചടി കേരളമടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളില് ആവർത്തിക്കുമെന്ന് കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധവാലെ പ്രതികരിച്ചു.

സമരങ്ങൾക്കെതിരായ സർക്കാർ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും റോഡിൽ മരിച്ചു വീണാലും നിയമം പിൻവലിക്കാതെ പിന്നോട്ട് പോകില്ലെന്നും കർഷക സംഘടനകൾ.

ദില്ലി അതിർത്തികളിലെ കർഷക സമരം പുരോഗമിക്കുന്നു. റിപബ്ലിക്ക് ദിനത്തിൽ പ്രശനങ്ങള് ഉണ്ടാക്കിയത് സർക്കാർ തന്നെയാണെന്നും സർക്കാറിനോടുള്ള ജനരോഷമാണ് ട്രെയിൻ തടയൽ ഉൾപ്പടെയുള്ള കർഷക സമരം വിജയിക്കാനുള്ള കാരണമെന്നും കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധവാലെ പ്രതികരിച്ചു.
താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്നും അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു.

അതേ സമയം ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് തുടരുന്ന മഹാപഞ്ചായത്തുകളില് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. കർഷക സംഘടനകളുടെ നേതൃത്വത്തില് രാജസ്ഥാനിലെ ഹനുമാന്ഗഡിൽ മഹാപഞ്ചായത്ത് ചേരും.
കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില് യുപിയിലെ മുസഫർ നഗറിലും മഹാപഞ്ചായത്ത് ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News