മോഹൻലാലിന്റെ ബറോസിൽ പൃഥ്വിരാജും; അക്ഷമനായി കാത്തിരിക്കുകയാണെന്ന് താരം

മലയാളികളുടെ പ്രിയ നടന് മോ​ഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത്.

പൃഥ്വിരാജ് ഇന്നലെ ദൃശ്യം 2വിനെ അഭിനന്ദിച്ചുകൊണ്ട് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലും ബറോസിൽ അഭിനയിക്കുന്നതിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.

‘നിങ്ങൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനും നിങ്ങളെ വെച്ച് സംവിധാനം ചെയ്യാനും ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്’ എന്നായിരുന്നു പൃഥ്വി ഫെയ്സ്ബുക്കില് കുറിച്ചത്.

Drishyam 2.
Been wanting to say something about the film for a long time now. Guess since the world premiere is just…

Posted by Prithviraj Sukumaran on Thursday, 18 February 2021

മോ​ഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ചിത്രീകരണം മാർച്ചിലാണ് ആരംഭിക്കുക. കൊച്ചിയിലും ​ഗോവയിലുമായാണ് ഷൂട്ടിം​ഗ് നടക്കുന്നത്.

ലോകനിലവാരത്തിലുള്ള ഒരു ത്രീഡി ചിത്രമായിട്ടാണ് ബറോസ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ ആണ്. ചിത്രം പറയുന്നത് വാസ്‌കോ ഡ ഗാമ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച രത്‌നങ്ങളുടെയും സുവർണ നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ്.

കെ.യു. മോഹനൻ ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് ആണ്. ചിത്രത്തിന്റെ സംഗീതം നിർവഹണം ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരൻ ലിഡിയൻ നാദസ്വരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here