പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം

പാലക്കാട് നഗരത്തില്‍ വീണ്ടും തീപിടുത്തം. രാവിലെ തീപിടുത്തമുണ്ടായ നൂര്‍ ജഹാന്‍ റസ്റ്ററന്‍റിന് എതിര്‍വശത്തെ സാംസങ് ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാത്രി ഒന്പതരയോടെയാണ് സംഭവം.

ടോപ്പ് ഇന്‍ ടൗണ്‍ ബില്‍ഡിങ്ങിലെ സാംസങ് മൊബൈല്‍ ഷോറൂമിന് പിന്നില്‍ നിന്ന് തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസുമെത്തി അരമണിക്കൂറിനുള്ളില്‍ തീയണച്ചു. രാവിലെ എതിര്‍വശത്തെ റസ്റ്ററന്‍റില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ സാംസങ് ഷോറും അടച്ചിരുന്നു.

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ഫോഴസും പൊലീസും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here