ഇന്ധനക്കൊള്ള തുടര്‍ച്ചയായ 13-ാം ദിനം; പെട്രോളിനും ഡീസലിനും ഇന്ന് വര്‍ധിപ്പിച്ചത് 39 പൈസ വീതം

സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. രാജ്യത്ത് തുടര്‍ച്ചയായ 13ാം ദിവമാണ് പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില വര്‍ധിക്കുന്നത്.

പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പെട്രോളിയം കമ്പനികളുടെ തുടര്‍ച്ചയായുള്ള ഈ വിലവര്‍ധന ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്‍റെ വില കുറയുന്നതിന്‍റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാത്ത സാഹചര്യമാണ് ശൃഷിച്ചിരിക്കുന്നത്.

ഇന്നത്തെ വില വര്‍ധനയോടെ തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 92.46 രൂപയും ഡീസലിന് 87 01 രൂപയുമാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.75 രൂപയും ഡീസലിന് 88.44 രൂപയുമാണ് വില

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News